ഗ്രഹങ്ങളുടെ ദേശകാരകത്വം (ഭോഗീനാർക്കാര ജീവജ്ഞ….. ഫലദീപിക ) അമ്പലദേശത്തിനു രാഹുവും, കലിംഗത്തിന് ആദിത്യനും, സൗരാഷ്ട്രത്തിന്ന് ശനിയും, അവന്തിക്ക് ചൊവ്വയും, ...
ജ്യോതിഷകളരി 11
പഞ്ചഭൂതവും രാശികളും
മേടം, ചിങ്ങം, വൃശ്ചികം – അഗ്നി ഭൂതവും
ഇടവം, കർക്കടകം, തുലാം – ജല ഭൂതവും
മിഥുനം, കന്നി – ഭൂമി രാശിയും ധനു, മീനം – ആകാശഭൂതവും
മകരം, കുംഭം വായുഭൂതവും ആകുന്നു .
രാശികളും ഗുണങ്ങളും
കർക്കടകം, ചിങ്ങം, ധനു, മീനം – സത്വഗുണരാശികൾ
ഇടവം, മിഥുനം, കന്നി, തുലാം – രജോഗുണ രാശികൾ
മേടം, വൃശ്ചികം, മകരം, കുംഭം – തമോഗുണ രാശികൾ
ഓജയുഗ്മരാശികൾ
12 രാശികളെയും ഓജരാശികളായും യുഗ്മരാശികളായും തരംതിരിച്ചിട്ടുണ്ട്. ഓജരാശിയെന്നാൽ പുരുഷരാശികൾ. യുഗ്മരാശിയെന്നാൽ പെൺ രാശികൾ.
മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ആറ് രാശികളും പുരുഷരാശികളും
(ഓജരാശികളും)
ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ ആറ് രാശികൾ പെൺരാശികൾ – യുഗ്മരാശികളുമാണ്.

Curtsy: Saji Panicker