ഗ്രഹങ്ങളുടെ നിറങ്ങൾ രക്തശ്യാമോ ഭാസ്കരോ ഗൗരഇന്ദുർ ന്നാത്യു ചാങ്കോ രക്തഗൗരശ്ച വക്ര :ദുര്വ്വാശ്യമോ ജ്ഞോ ഗുരുർ ഗൗരഗാത്ര: ശ്യാമ ശുക്രോ ഭാസ്‌കരി: കൃഷ്ണ ദേഹ : (ബ്രിഹ ജ്ജാതകം ) സൂര്യൻ ബലവാനാണെങ്കിൽ നിറം ...
ജ്യോതിഷകളരി 15
ഗ്രഹങ്ങളുടെ ദേശകാരകത്വം
(ഭോഗീനാർക്കാര ജീവജ്ഞ….. ഫലദീപിക )
അമ്പലദേശത്തിനു രാഹുവും,
കലിംഗത്തിന് ആദിത്യനും,
സൗരാഷ്ട്രത്തിന്ന് ശനിയും,
അവന്തിക്ക് ചൊവ്വയും,
സിന്ധുദേശത്തിനു വ്യാഴവും,
മഗധത്തിനു ബുധനും,
യവനത്തിനു ചന്ദ്രനും,
പർവ്വത ദേശത്തിനു കേതുവും,
കീകട ദേശത്തിനു ശുക്രനും നാഥൻ മാരാകുന്നു.
ജാതകപാരിജാതത്തിൽ (ഗ്രന്ഥം)പറയുന്ന ഗ്രഹകാരകത്വദേശങ്ങൾ,
തെക്കേ അറ്റം ലങ്ക മുതൽ വടക്ക് കൃഷ്ണാനദി വരെയുള്ള ഭൂമിക്ക് ചൊവ്വയും,
അവിടം മുതൽ വടക്കോട്ട് ഗോമതീനദി വരെ ശുക്രനും,
അവിടം മുതൽ വടക്കോട്ട് വിന്ധ്യപർവ്വതം വരെ വ്യാഴവും,
അവിടം മുതൽ വടക്കോട്ട് ഗംഗാ നദി വരെ ബുധനും,
അവിടം മുതൽ വടക്കോട്ട് ഹിമാലയം വരെ ശനിയും ദേശകാരകന്മാരാകുന്നു.

Curtsy: Saji Panicker