ജ്യോതിഷകളരി 3
ഗ്രഹങ്ങളുടെ പരസ്പര ബന്ധം
മനുഷ്യർക്കിടയിൽ എന്നപോലെ ഗ്രഹങ്ങൾക്കു തമ്മിലും പരസ്പര്യ ബന്ധം ഉണ്ട്.
ബന്ധു, ശത്രു, സമൻ എന്നിങ്ങനെ മൂന്ന് തരത്തിലാണ് പാരസ്പര്യം. സമൻ എന്നാൽ ഉദാസീനൻ എന്നും പറയാം. അതായത് നിഷ്പക്ഷമായത് .
സൂര്യന് ചന്ദ്രൻ , ചൊവ്വ, വ്യാഴം ബന്ധുക്കളും,
ശുക്രനും, ശനിയും ശത്രുക്കളും
ബുധൻ സമനും ആകുന്നു.
ചന്ദ്രൻ സൂര്യൻ,ബുധൻ
ബന്ധുക്കളും
ചൊവ്വ, വ്യാഴം, ശുക്രൻ, ശനി സമൻമാരുമാകുന്നു.
(ചന്ദ്രന് ശത്രു ഗ്രഹങ്ങളെ പറഞ്ഞിട്ടില്ല )
ചൊവ്വ ചന്ദ്രൻ, സൂര്യൻ, വ്യാഴം ബന്ധുക്കളും, ബുധൻ ശത്രുവും, ശുക്രൻ, ശനി എന്നിവർ സമനു മാവുന്നു.
ബുധൻ സൂര്യ ശുക്രൻമാർ ബന്ധുക്കളും,
ചന്ദ്രൻ ശത്രുവും, ചൊവ്വ, വ്യാഴം, ശനി സമൻമാരുമാവുന്നു.
വ്യാഴം സൂര്യൻ, ചന്ദ്രൻ, ചൊവ്വ ബന്ധുക്കളും,
ബുധൻ, ശുക്രൻ ശത്രുക്കളും, ശനി സമനുമാകുന്നു.
ശുക്രൻ ബുധൻ, ശനി ബന്ധുക്കളും, സൂര്യചന്ദ്രന്മാർ ശത്രുക്കളും, ചൊവ്വ, വ്യാഴം സമനുമാകുന്നു.
ശനി ബുധൻ, ശുക്രൻ ബന്ധുക്കളും, സൂര്യൻ, ചന്ദ്രൻ, ചൊവ്വ ശത്രുക്കളും, വ്യാഴം സമനുമാകുന്നു .
സാമാന്യേന ഗ്രഹങ്ങളുടെ ശത്രു മിത്രത്വം ഇതാകുന്നു. ഇതെല്ലാം ഫലഭാഗത്തിൽ ഗ്രഹങ്ങളുടെ സൂക്ഷ്മ വിചാരം നടത്തിയാണ് ഫലം പറയുന്നത്.

Curtsy: Saji Panicker