ജ്യോതിഷകളരി 5
ഗ്രഹങ്ങളുടെ പൊതുവിവരങ്ങള്‍
1 . ശനി (Saturn)
സൂര്യനില്‍ നിന്ന് ഏറ്റവും ഉയരത്തിലും അകലത്തിലും സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. സൂര്യനില്‍ നിന്ന് ശനിയിലേക്കുള്ള അകലം 88 കോടി 72 ലക്ഷം മൈല്‍ ആണ് എന്ന് പറയപ്പെടുന്നു.
2 . വ്യാഴം (Jupiter)
ശനി കഴിഞ്ഞാല്‍ സൂര്യനില്‍ നിന്ന് ഏറ്റവും അകലെയുള്ളത് വ്യഴമാണ്. സൂര്യനില്‍ നിന്ന് 49 കോടി 39 ലക്ഷം മൈല്‍ അകലെ വ്യാഴം സ്ഥിതി ചെയ്യുന്നു. ഇതിന്റെ വ്യാസം 88700 മൈല്‍ ആണ്.
3 . കുജന്‍ (Mars)
സൂര്യനില്‍ നിന്ന് 14 കോടി 10 ലക്ഷം മൈല്‍ അകലെ 4250 മൈല്‍ വ്യാസമുള്ള ഭൂമിയേക്കാള്‍ ചെറുതായ, ഭൂമിയുടെതായ സ്വഭാവമുള്ള ഭൂമിപുത്രന്‍ എന്ന കുജന്‍ സ്ഥിതി ചെയ്യുന്നു.
4 . സൂര്യന്‍ (Sun)
ഭൂമിയില്‍ നിന്ന് 9 കോടി 30 ലക്ഷം മൈല്‍ അകലെ 865000 മൈല്‍ വ്യാസമുള്ള സൂര്യന്‍ സ്ഥിതി ചെയ്യുന്നു.
5 . ബുധന്‍ (Mercury)
സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹം ബുധന്‍ ആണ്. സൂര്യനില്‍ നിന്ന് 3 കോടി 60 ലക്ഷം മൈല്‍ അകലെ ബുധന്‍ സ്ഥിതി ചെയ്യുന്നു.
6 . ശുക്രന്‍ (Venus)
സൂര്യനില്‍ നിന്ന് 6 കോടി 72 ലക്ഷത്തി നാല്‍പതിനായിരം മൈല്‍ അകലെ ശുക്രന്‍ സ്ഥിതി ചെയ്യുന്നു. ശുക്രന്‍ സഞ്ചരിക്കുന്നത് ഭൂമിയുടെയും ബുധന്റെയും നടുവില്‍ കൂടിയാണ്.
7 . ചന്ദ്രന്‍ (Moon)
ഭൂമിക്ക് ചുറ്റും ചന്ദ്രന്‍ സഞ്ചരിക്കുന്നു. അതിനാല്‍ ചന്ദ്രനില്‍ നിന്നും സൂര്യനിലേക്കുള്ള അകലം കൃത്യമായി പറയുവാന്‍ സാദ്ധ്യമല്ല. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള അകലം 238850 മൈല്‍ ആണ്. ചന്ദ്രന്‍ ബുധനെക്കാള്‍ ചെറുതാണ്. വ്യാസം 2158 മൈല്‍ ആകുന്നു.
8 . ഭൂമി (Earth)
ശനിയും വ്യാഴവും കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ വലുപ്പം ഭൂമിക്കാണ്. 7930 മൈല്‍ ആണ് ഇതിന്റെ വ്യാസം. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള അകലം 9 കോടി 30 ലക്ഷം മൈല്‍ ആണ്.
9 . രാഹു, കേതുക്കള്‍ (Rahu, Kethu)
ഇവര്‍ യഥാര്‍ത്ഥത്തില്‍ ഉള്ള ഗ്രഹങ്ങള്‍ അല്ല. ഛായ യാഗ്രഹങ്ങള്‍ ആണ്. സ്ഥൂല ശരീരം ഇല്ല. ഭൂമിയുടെ ഭ്രമണപഥത്തെ ചന്ദ്രന്റെതായ ഭ്രമണപഥം മുറിക്കുന്നതായ മേല്‍ കീഴുള്ള ബിന്ദുക്കളാണ് രാഹുകേതുക്കള്‍ . ശനിയുടെയും, വ്യഴത്തിന്റെയും പാതകള്‍ക്കിടയില്‍ ഇവര്‍ സഞ്ചരിക്കുന്നു. മറ്റു ഗ്രഹങ്ങള്‍ മുന്‍പോട്ടു സഞ്ചരിക്കുമ്പോള്‍ ഇവര്‍ പുറകോട്ടു സഞ്ചരിക്കുന്നു. ഇവര്‍ സാങ്കല്‍പികമാണ്. ഒരാവര്‍ത്തി സൂര്യനെ ചുറ്റിവരുന്നതിനു 18 വര്‍ഷം ആവശ്യമാണ്. ഒരു രാശിയില്‍ 1 1/2 വര്‍ഷം.

Curtsy: Saji Panicker