ജ്യോതിഷകളരി 9
ഗ്രഹങ്ങളുടെ ദിക്കുകള്‍
ഓരോ ഗ്രഹങ്ങൾക്കും അവയ്ക്കു പറയപ്പെട്ട ദിക്കുകൾ താഴെ വിവരിക്കുന്നു.
ഒരുവൻ അധിവസിക്കുന്ന ഗൃഹത്തിന്റെ ദിക്ക്,നഷ്ടപ്രശ്നത്തിൽ വസ്തുവിന്റെ ദിക്ക്, അതുപോലെ തന്നെ വിവാഹം കഴിക്കുന്നത് ഏത് ദിക്കിൽനിന്നാവും എന്നതിന് ഗ്രഹനിലയിൽ വിവാഹസ്ഥാനത്തു നിൽക്കുന്ന ഗ്രഹത്തിന്റെ, അല്ലെങ്കിൽ അധിപതിയുടെ ദിക്കിന് അനുസരിച്ച് വിചാരം ചെയ്താണ് നിർണയിക്കാറ്.
ഇതുപോലെ ദിക്കുകൾ നിശ്ചയിക്കാൻ രാശിയുടെ ദിക്കും കണക്കാക്കാറുണ്ട്.
രവി കിഴക്ക്
ശുക്രന്‍ തെക്ക് കിഴക്ക്
കുജന്‍ തെക്ക്
രാഹു തെക്ക് പടിഞ്ഞാറ്
ശനി പടിഞ്ഞാറ്
ചന്ദ്രന്‍ വടക്ക് പടിഞ്ഞാറ്
ബുധന്‍ വടക്ക്
വ്യാഴം വടക്ക് കിഴക്ക്
ഗ്രഹ ദൃഷ്ടികള്‍
ഓരോ ഗ്രഹത്തിനും താന്‍ നില്‍ക്കുന്ന രാശിയുടെ ഏഴാം രാശിയിലേക്ക് പൂര്‍ണ്ണ ദൃഷ്ടിയുണ്ട്. കൂടാതെ വ്യാഴത്തിന് അത് നില്‍ക്കു രാശിയില്‍ നി്ന്നു 5, 9 ഭാവത്തിലേക്ക് വിശേഷാല്‍ ദൃഷ്ടിയുണ്ട്. കുജന് നില്‍ക്കു രാശിയുടെ 4, 8 ലേക്ക് വിശേഷാല്‍ ദൃഷ്ടിയും ശനിക്ക് നില്‍ക്കുന്ന രാശിയുടെ 3, 10 ലേക്ക് വിശേഷാല്‍ ദൃഷ്ടിയും ഉണ്ട്. ഗുളികന് നില്‍ക്കുന്ന രാശിയുടെ 2, 12 ലേക്ക് വിശേഷാല്‍ ദൃഷ്ടിയുണ്ട്. രാഹു 5, 7, 9, 12 ല്‍ പൂര്‍ണ്ണ ദൃഷ്ടി, രാഹു ബലങ്ങള്‍ മേടം, വൃശ്ചികം, കുംഭം, ഇടവം, കന്നി, കര്‍ക്കിടകം 10 ആം ഭാവത്തിലും ബലമുണ്ട്.
ഇവയെല്ലാം സൂക്ഷ്മ നിരീക്ഷണം ചെയ്താണ് ഫലങ്ങളെ ചിന്തിക്കാറ്.

Curtsy: Saji Panicker