Home / Monthly Perditions / വിവിധരാശിക്കാർക്ക്ഇടവമാസഫലം | 15/05/2024 to 14/06/2024

Latest News

13 May
Monthly Perditions
1010 views
0 Comments

വിവിധരാശിക്കാർക്ക്ഇടവമാസഫലം | 15/05/2024 to 14/06/2024

വിവിധ രാശിക്കാർക്ക്   ഇടവമാസ ഫലം

15/05/2024 to 14/06/2024

മേട രാശിക്കാർക്ക്

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്

യാത്ര മുടക്കം ഉണ്ടാകാം വിദേശം യോഗം  അന്യദേശവാസം പിത്രാദി സ്വത്തുക്കൾക്ക് തീരുമാനം ഉണ്ടാകാം ഭാര്യക്ക് ഗർഭാശയ രോഗങ്ങൾ ഉണ്ടാകാം കിട്ടാനുള്ള ധനം തിരിച്ചു കിട്ടും തൊഴിൽ അഭിവൃദ്ധി എന്നിവ ഫലം

ഇടവ രാശിക്കാർക്ക്

(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

നേത്രരോഗം ശിരരോഗം തൊഴിൽ തടസ്സം സന്താനങ്ങൾക്ക്  രോഗാധികം പുണ്യ  ക്ഷേത്രദർശനം എന്നിവ ഫലം

മിഥുന രാശിക്കാർക്ക്

(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

ഭാര്യ ഗുണം ബന്ധു ഗുണം ശുഭകാര്യങ്ങൾ നടക്കും തൊഴിൽ തടസ്സം കലഹം  പിതൃക്കൾക്ക് തർപ്പണം ചെയ്യാനുള്ള യോഗം എന്നിവ ഫലങ്ങൾ ആകുന്നു

കർക്കിടക രാശിക്കാർക്ക്

(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

മുടങ്ങിക്കിടന്ന വിദേശയാത്രയ്ക്ക് അനുമതി കിട്ടും മാതാവിന് സൗഖ്യം കച്ചവടക്കാർക്ക് നല്ല മാസമാണ് പുതിയ തൊഴിൽ കിട്ടാൻ സാധ്യത സന്താനങ്ങൾക്ക്  നല്ല വിദ്യാഗുണം സഹോദരനുമായി കലഹം എന്നിവ ഫലം

ചിങ്ങ രാശിക്കാർക്ക്

(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)

കാൽമുട്ടിന് രോഗം കുടുംബത്തിൽ കലഹം ഭാര്യയുമായി അഭിപ്രായവ്യത്യാസം വീഴ്ച എന്നിവ ഫലങ്ങൾ ആകുന്നു

കന്നി രാശിക്കാർക്ക്

ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്

വരവിൽ കൂടുതൽ ചെലവ് വീഴ്ച തൊഴിൽ ഉന്നതി വിദേശയാത്ര  പുണ്യ ക്ഷേത്രദർശനം വിവാഹം ആലോചിക്കുന്നവർക്ക്  നടക്കാൻ സാധ്യത

തുലാ രാശിക്കാർക്ക്

(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

രക്ഷിതാൾക്ക് ആരോഗ്യപ്രശ്നം അസ്ഥിര മനസ്സ് പനി നേത്രരോഗം ശിര രോഗം ചർമ്മരോഗം എന്നിവ ഫലം

വൃശ്ചിക രാശിക്കാർക്ക്

(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)

പറഞ്ഞുവെച്ച വിദേശയാത്ര മുടങ്ങാം അമ്മയ്ക്ക് രോഗാവസ്ഥ സന്താനങ്ങൾക്ക് അപകടം തൊഴിൽ ഉന്നതി വ്യാപാരത്തിൽ ലാഭം  വിവാഹം നടക്കാത്ത യുവതി യുവാക്കൾക്ക് വിവാഹം നടക്കാനുള്ള സാധ്യത

ധനുരാശിക്കാർക്ക്

(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)

പനി കഫരോഗം രക്ഷിതാക്കൾക്ക് അപകടം വീഴ്ച ധനലാഭം തൊഴിലിൽ കലഹം എന്നിവ ഫലം

മകര രാശിക്കാർക്ക്

 (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

തൊഴിൽ അഭിവൃദ്ധി സഹോദരങ്ങൾക്ക് ആപത്ത് സ്ത്രീകളുമായി കലഹം ഭൂമി ലാഭം പുതിയ വാഹനം വാങ്ങാൻ യോഗം എന്നിവ ഫലം

കുംഭ രാശിക്കാർക്ക്

(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)

കാര്യ വിഘ്നങ്ങൾ ബന്ധുക്കലഹം സഹോദരങ്ങൾക്ക് അഭിവൃദ്ധി തൊഴിൽ അഭിവൃദ്ധി വ്യാപാര ലാഭം എന്നിവ ഫലം

മീന രാശിക്കാർക്ക്

(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

ചർമ്മ രോഗം  ബന്ധുക്കലഹം സന്താന ഗുണം അപമാനം ബന്ധുജന വിരഹം എന്നിവ ഫലം

 വി. കെ. ബാബു പണിക്കർ , ബാംഗ്ലൂർ

Leave a Reply