ജ്യോതിഷകളരി 12
ഗ്രഹ മൗഢ്യം
ഗ്രഹങ്ങള്‍ സൂര്യനോട് വളരെ അടുത്ത് വരുമ്പോള്‍ മൗഢ്യം സംഭവിക്കുന്നു. ഗ്രഹാദികൾക്ക് മൗഢ്യം പ്രാപിച്ചാൽ ഫലദാന ശേഷി കുറയും മാത്രമല്ല, പ്രത്യേക ദോഷഫലങ്ങൾ പ്രകടമാക്കുകയും ചെയ്യും.
സൂര്യനോട് 12 ഡിഗ്രിക്കുളളില്‍ ചന്ദ്രന്‍ , 17 ഡിഗ്രിക്കുളളില്‍ കുജന്‍ , 13 ഡിഗ്രിക്കുളളില്‍ ബുധന്‍ , 11 ഡിഗ്രിക്കുളളില്‍ വ്യാഴം , 9 ഡിഗ്രിക്കുളളില്‍ ശുക്രന്‍ , 15 ഡിഗ്രിക്കുളളില്‍ ശനി എന്നീ ഗ്രഹങ്ങള്‍ നില്‍ക്കുമ്പോള്‍ ഗ്രഹങ്ങള്‍ക്ക് മൗഢ്യം ഉളളതായി കണക്കാക്കാം.
മൗഢ്യത്തോട് അടുക്കുമ്പോൾ ഗ്രഹത്തിന് വാർദ്ധക്യമാണ്. മൗഢ്യം മൃതി തന്നെ. മൗഢ്യം കഴിഞ്ഞാൽ പുനർജനനമായി.
അതുപോലെ തന്നെ വക്രം(ഗ്രഹസഞ്ചാരം പുറകിലേക്ക് വരുന്നത് )
തുടങ്ങുന്നത് വരെ കൗമാരവും, വക്രത്തിൽ പൂർണ്ണ യൗവനവുമാണ്. വക്രഗതി ഗ്രങ്ങൾക്ക് ശുഭത്വത്തെ ചെയ്യും. അതായത് ഗ്രഹബലം വർധിക്കും എന്ന് സാരം.

Curtsy: Saji Panicker