ജ്യോതിഷകളരി 13
ഗ്രഹങ്ങളുടെ നിറങ്ങൾ
രക്തശ്യാമോ ഭാസ്കരോ ഗൗരഇന്ദുർ ന്നാത്യു ചാങ്കോ രക്തഗൗരശ്ച വക്ര :ദുര്വ്വാശ്യമോ ജ്ഞോ ഗുരുർ ഗൗരഗാത്ര: ശ്യാമ ശുക്രോ ഭാസ്‌കരി: കൃഷ്ണ ദേഹ : (ബ്രിഹ ജ്ജാതകം )
സൂര്യൻ ബലവാനാണെങ്കിൽ നിറം ചുവപ്പ്. ബല ഹീനനാണെങ്കിൽ കറുപ്പും
ചന്ദ്രന് വെളുപ്പ്
കുജന് ബലവനാണെങ്കി കടും ചുവപ്പ്. ദുർബല നാണെങ്കിൽ വെളുപ്പ്.
ബുധന് കറുകനാമ്പിന്റെ നിറമായ പച്ച.
വ്യാഴത്തിന് മഞ്ഞളിന്റെ നിറം.
ശുക്രന് മിനുപ്പ് ആർന്ന കറുപ്പ്.
ശനിക്ക് സ്നിഗ്ധതയില്ലാത്ത കറുപ്പ്
രാഹു കേതുക്കൾക്കു പുക പടലത്തിന്റെ നിറവും,
ഗ്രഹങ്ങളുടെ നിറങ്ങൾക്ക് ചില പക്ഷാന്തരങ്ങൾ ഉണ്ട്
“ഭാനുശ്യാമള ലോഹിത ദ്യുതി തനു ശ്ചന്ദ്ര സിതാoഗോ യുവാ” എന്ന് തുടങ്ങുന്ന ജാതകപാരിജാതത്തിൽ (ഗ്രന്ഥം)വ്യാഴത്തിന് സ്വർണ്ണവർണ്ണവും, ശുക്രന് വെളുത്ത നിറവും, രാഹുവിന് കറുപ്പ്നിറവും, കേതുവിന് പലനിറങ്ങളും, മറ്റു ഗ്രഹങ്ങൾക്ക് മേൽ പറഞ്ഞ നിറങ്ങളും ആകുന്നു.
ഇഷ്ടവസ്തുക്കൾ സ്വന്തമാക്കുമ്പോൾ (വാഹനം, വസ്ത്രം, തുടങ്ങിയവ )അനുകൂലമായ ഗ്രഹത്തിന്റെ നിറം സ്വീകരിക്കുന്നത് ശ്രേഷ്ഠ മായിരിക്കും.

Curtsy: Saji Panicker